മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും

Posted on: June 13, 2016 8:28 am | Last updated: June 13, 2016 at 11:57 am
SHARE

MULLAPERIYARചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നീക്കം തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടും. ചൊവ്വാഴ്ച്ചയാണ് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.

രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമാണ്. എഐഎഡിഎംകെ എന്‍ഡിഎ ഘടകകക്ഷിയാക്കുന്നതും ബിജെപി പരിഗണിച്ച് വരികയാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here