Connect with us

Malappuram

പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിട്ടുകൊടുക്കില്ല:മുഖ്യമന്ത്രി

Published

|

Last Updated

മഞ്ചേരി: പൊതുവിദ്യാലയങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേരിയില്‍ ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് വേണ്ടി കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വികസനത്തിന് ആവശ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകളും ക്ലാസ്മുറികളും ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിന് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യമെങ്കില്‍ തേടും. സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വെള്ളവും പുഴയും മലിനമായിക്കൊണ്ടിരിക്കുന്നത്. ഇതിന് മാലിന്യ സംസ്‌കരണം നല്ല രീതിയില്‍ നടപ്പിലാക്കണം. നവകേരള സൃഷ്ടിക്കായി കാര്‍ഷിക മേഖലയുടെ വികസനം ഒഴിച്ച് കൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പ്രഭാത് പട്‌നായിക്, സി പി നാരായണന്‍ എം പി, ഡോ. ടി എന്‍ സീമ, കെ ടി കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു. സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9.30ന് വര്‍ഗീയ ഫാസിസവും ഭീഷണിയും പ്രതിരോധവും സെഷന്‍ എം എ ബേബി ഉദ്ഘാടനം ചെയ്യും.

---- facebook comment plugin here -----

Latest