ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സൈന നെഹ്‌വാളിന്

Posted on: June 12, 2016 3:57 pm | Last updated: June 12, 2016 at 3:57 pm

sainaസിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. വാശിയേറിയ ഫൈനലില്‍ നിലവിലെ ലോക പത്താം റാങ്കുകാരിയായി ചൈനയുടെ യു സുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് എട്ടാം റാങ്കുകാരിയായ സൈന തോല്‍പിച്ചത്. സ്‌കോര്‍: 11-21, 21-14, 21-19.

2014 ലാണ് സൈന ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. സൈനയുടെ ഏഴാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഇന്തോനേഷ്യന്‍ ഓപ്പണ്‍ (രണ്ടു തവണ), സിംഗപ്പൂര്‍ ഓപ്പണ്‍, ഹോങ് കോങ് ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ എന്നിവയാണ് സൈന നേടിയ മറ്റു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍. ഈ വര്‍ഷത്തെ സൈനയുടെ ആദ്യ കിരീട നേട്ടമാണിത്.