മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

Posted on: June 12, 2016 2:16 pm | Last updated: June 12, 2016 at 2:16 pm
SHARE

building collapsമലപ്പുറം: മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. മങ്കട ഗവ. വിഎച്ച്എസ്എസിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്‌കൂളിലെ ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ട് ക്ലാസ് മുറികള്‍ ഭാഗികമായും തകര്‍ന്നു. കുട്ടികള്‍ പഠിച്ചുവരുന്ന ക്ലാസ് മുറികളായിരുന്നു ഇവ. ഞായറാഴ്ച ആയതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണത്. പുതിയ കെട്ടിടത്തിനായി അടിത്തറ നിര്‍മിക്കാന്‍ പഴയ കെട്ടിടത്തിനു സമീപമാണ് കുഴിയെടുത്തത്. ഇതോടെ പഴയ കെട്ടിടത്തിന്റെ അടിത്തറ്ക്ക് ബലക്ഷയം സംഭവിക്കുകയും ഇടിഞ്ഞുവീഴുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here