Connect with us

National

പാക് മയക്കുമരുന്ന് സംഘത്തെ ബിഎസ്എഫ് വെടിവെച്ചു കൊന്നു

Published

|

Last Updated

ഫസില്‍ക്ക: പാകിസ്താന്‍ സ്വദേശികളായ രണ്ട് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബിഎസ്എഫ് വെടിവച്ചു കൊന്നു. പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പില്‍ കൊള്ളസംഘത്തിലെ മൂന്നാമന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പഞ്ചാബിലെ ഫസില്‍കയിലായിരുന്നു സംഭവം. ഇവരില്‍നിന്ന് 15 പാക്കറ്റ് ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു.

അതിര്‍ത്തിയിലെ സോഹാന പോസ്റ്റില്‍ ബിഎസ്എഫിന്റെ പതിവ് പെട്രോളിംഗിനിടെയാണ് കള്ളക്കടത്തുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. കീഴടങ്ങാന്‍ ബിഎസ്എഫ് ജവാന്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ ജവാന്‍മാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ബിഎസ്എഫ് നടത്തിയ തിരിച്ചടിയിലാണ് രണ്ട് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടത്.

Latest