Connect with us

International

ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

പിറ്റ്‌സ്ബര്‍ഗ്: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളികയാണ്. എന്നിട്ട് അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീമമായി ചുങ്കം അടിച്ചേല്‍പ്പിച്ച് ചൈന അവിലെ ബിസിനസ് നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

സ്വതന്ത്ര വ്യാപാരത്തിലാണ് താന്‍ വിശ്വസിക്കുന്നത്. പക്ഷേ അത് സത്യസന്ധമായിരിക്കണം. നന്നായി പെരുമാറിയില്ലെങ്കില്‍ അവര്‍ക്ക് നികുതി ചുമത്തും. ഏറ്റവും വലിയതും മികച്ച രീതിയിലും ബിസിനസ് ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനയുടെ ചെറിയ പതിപ്പാണ് മെക്‌സിക്കോ. ജപ്പാന്‍, ജര്‍മനി, സൗദി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

Latest