കസ്റ്റഡി മര്‍ദനം മൂലം ചികില്‍സിക്കാന്‍ പണമില്ല; പ്രതി ജാമ്യം റദ്ദാക്കി ജയിലില്‍ തിരികെ കയറി

Posted on: June 12, 2016 11:19 am | Last updated: June 12, 2016 at 12:40 pm
SHARE

tortureകാക്കനാട്: ആനവേട്ടക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യം റദ്ദാക്കി ജയിലില്‍ തിരികെ കയറി. വനം ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനം മൂലമുണ്ടായ പരിക്കുകള്‍ ചികില്‍സിക്കാന്‍ പണമില്ലാത്തതും ജോലി ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തതുമാണ് ജാമ്യം റദ്ദാക്കാന്‍ കാരണമെന്ന് പന്ത്രണ്ടാം പ്രതി അജി ബ്രൈറ്റിന്റെ അമ്മ പറഞ്ഞു.

വനപാലകര്‍ മകനെ ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. മൂന്ന് വാരിയെല്ലുകളും തോളെല്ലും അവര്‍ അടിച്ചു പൊട്ടിച്ചു. ഇതുവരെ അവന് നല്ല ചികില്‍സ ലഭ്യമാക്കാന്‍ വനപാലകരോ ജയില്‍ അധികൃതരോ തയ്യാറായിട്ടില്ലെന്നും അമ്മ പറഞ്ഞു. മൂന്നുമാസത്തെ ജയില്‍വാസത്തിന് ശേഷം ഇക്കഴിഞ്ഞ നവംബറിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here