എസ് എസ് എഫ് ക്യാമ്പസ് ഇഫ്താര്‍ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍

Posted on: June 12, 2016 12:03 am | Last updated: June 12, 2016 at 12:03 am
SHARE

തൃശൂര്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന റമസാന്‍ കാമ്പയിനോടനുബന്ധിച്ച് എസ് എസ് എഫ് ക്യാമ്പസുകളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കും.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ക്യാമ്പസിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇഫ്താര്‍ മീറ്റിന് സാന്ത്വനം മഹല്‍ മസ്ജിദ് ആദിത്യമരുളും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ക്യാമ്പസ് സെക്ര. ഡോ. നൂറുദ്ദീന്‍ റാസി സന്ദേശ പ്രഭാഷണം നടത്തും.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി, ട്രഷറര്‍ പി ബി അബ്ദുല്ലക്കുട്ടി ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം എം ഇബ്‌റാഹീം, ട്രഷറര്‍ നൗഷാദ് മുന്നുപീടിക, എസ് എം എ ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി, സെക്രട്ടറി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പാലപ്പിള്ളി, ട്രഷറര്‍ അബ്ദു ഹാജി കാതിയാളം, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഅദി, സെക്രട്ടറി സുധീര്‍ സഖാഫി സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here