കെപിസിസി നേതൃമാറ്റമുണ്ടാകില്ലെന്ന് മുകുള്‍ വാസ്‌നിക്

Posted on: June 11, 2016 7:54 pm | Last updated: June 12, 2016 at 12:30 pm
SHARE

congressന്യൂഡല്‍ഹി: കെപിസിസി നേതൃത്വത്തില്‍ ഉടന്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും. നേതാക്കളെ പരസ്യമായി വിമര്‍ശിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, എകെ ആന്റണി എന്നിവരുമായി കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇനി ഹൈക്കമാന്‍ഡാണ് ഈക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോവണമെന്നും സോണിയാ ഗാന്ധി നിര്‍ദേശിച്ചതായി കൂടിക്കാഴ്ച്ചക്ക് ശേഷം സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here