Connect with us

Gulf

സൗദി തപാല്‍ വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നു

Published

|

Last Updated

ജിദ്ദ: സൗദി തപാല്‍ വകുപ്പ് അടുത്ത വര്‍ഷം തുടക്കത്തില്‍ സ്വകാര്യവത്കരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍&ഐടി മന്ത്രി മുഹമ്മദ് അല്‍ സുവൈല്‍ അറിയിച്ചു. സ്വകാര്യവത്ക്കരണം നടക്കുന്ന ആദ്യത്തെ പൊതു മേഖലാ സ്ഥാപനമായിരിക്കും ഇത്. നിലവില്‍ പതിനായിരത്തോളം തൊഴിലാളികളാണ് സൗദി പോസ്റ്റില്‍ ജോലി ചെയ്യുന്നത്.

സ്വകാര്യ വ്യക്തികള്‍ക്ക് മുതല്‍ മുടക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും സ്വദേശി, വിദേശി ഷെയര്‍ ഹോള്‍ഡേഴ്‌സിനു എത്രമാത്രം അവസരങ്ങള്‍ നല്‍കണമെന്നതിനെക്കുറിച്ച് പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യവത്ക്കരണം നടത്തുന്നത് വഴി നിലവില്‍ ഗവണ്മെന്റ് നല്‍കുന്ന സബ്‌സിഡി 2020 ആകുംബോഴേക്കും പൂജ്യം ആയി കുറക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ കണക്കു കൂട്ടല്‍.2020 ആകുംബോഴേക്കും 2.75 ബില്ല്യന്‍ റിയാലിന്റെ വരുമാനമാണു പോസ്റ്റല്‍ മേഖലയില്‍ നിന്നുള്ള ലക്ഷ്യം.

Latest