വിവരാവകാശ നിയമത്തില്‍ ഇഗ്നോ ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു

Posted on: June 11, 2016 6:24 pm | Last updated: June 11, 2016 at 6:24 pm
SHARE

right to information actന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) സര്‍ട്ടിഫിക്കറ്റോട് കൂടിയ ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു. കോഴ്‌സ് തുടങ്ങാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ യൂണിവേഴ്‌സിറ്റിയെ അറിയിച്ചിട്ടുണ്ട്.

പരിശീലനത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോഴ്‌സ് നല്‍കാനുള്ള പദ്ധതി രൂപീകരിക്കും. വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്കറിയാം. എന്നാല്‍ അതിന്റെ സാങ്കേതിക വശങ്ങള്‍ ജനങ്ങള്‍ക്കറിയില്ല. ജനങ്ങളെ ഇത് സംബന്ധിച്ച് ബോധവല്‍ക്കരിക്കുകയാണ് കോഴ്‌സിന്റെ ഉദ്ദേശമെന്ന് യുണിവേഴ്‌സിറ്റി വൃത്തങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here