അഞ്ജുവിനെ മറയാക്കി സ്‌പോര്‍ട് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം: ഇപി ജയരാജന്‍

Posted on: June 11, 2016 6:11 pm | Last updated: June 11, 2016 at 6:11 pm
SHARE

ep jayarajanതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് കായികമന്ത്രി ഇപി ജയരാജന്‍. അഞ്ജുവിനോട് പരുഷമായി സംസാരിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മാറിയാല്‍ കായിക നയവും മാറും. കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം പ്രസിഡന്റ് ഇബ്രാഹീം കുട്ടിയോട് പറയുകയാണ് ചെയ്തത്.

അഞ്ജുവിന്റെ വിമാനടിക്കറ്റിന്റെ കാര്യം പൊതു ഉദാഹരണമായി പറഞ്ഞതാണ്. സൗഹാര്‍ദപരമായാണ് കൂടിക്കാഴ്ച്ച അവസാനിച്ചത്. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ പരാതി പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പറയാനാവുമ്പോള്‍ കാര്യങ്ങള്‍ പറയാമെന്നും ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here