കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

Posted on: June 11, 2016 5:16 pm | Last updated: June 11, 2016 at 10:14 pm
SHARE

kalabhavan maniതിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടിലാണ് തുടക്കം മുതല്‍ സഹോദരന്‍.

മണി മരിച്ച് മൂന്ന് മാസമാകുമ്പോഴും കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് സഹോദരന്‍ രാമകൃഷ്ണന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചത്. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here