Connect with us

Techno

ഫെയ്‌സ്ബുക്കില്‍ ഇനി 360 ഡിഗ്രി ചിത്രങ്ങളും

Published

|

Last Updated

ദുബൈ:ഫെയ്‌സ്ബുക്കിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങളും പ്രിയ സ്ഥലങ്ങളും ഇനി 360 ഡിഗ്രി ചിത്രമാക്കി മാറ്റാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് സ്മാര്‍ട് ഫോണിലൂടെ സാധാരണ ചിത്രങ്ങളെ 360 ഡിഗ്രി ചിത്രങ്ങളാക്കി മാറ്റുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ചിത്രങ്ങള്‍ 360 ഡിഗ്രിയില്‍ മാറ്റുന്നതിനായി ഇതിനുള്ള കോമ്പസ് ഐക്കണ്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമായി. ഈ ഐക്കണ്‍ ലഭിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. സാധാരണ ചിത്രങ്ങളെ എങ്ങനെ 360 ഡിഗ്രിയിലുള്ള ചിത്രങ്ങളാക്കി മാറ്റാമെന്ന വിവരണം സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
സാധാരണ ഫോട്ടോകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഫോട്ടോയുടെ ഏത് ഭാഗത്തേയും കോമ്പസ് ചിഹ്നം ഉപയോഗിച്ച് വിരലുകള്‍ കൊണ്ട് ചലിപ്പിച്ച് വ്യക്തമായി കാണാവുന്ന തരത്തിലുള്ളതാണ് 360 ഡിഗ്രി ചിത്ര സംവിധാനം. ഇത്തരത്തിലുള്ള ആദ്യ ചിത്രമായി അമേരിക്കന്‍ സുപ്രീം കോടതിയുടെ ഉള്‍വശത്തില്‍ നിന്ന് പകര്‍ത്തിയത് സുക്കര്‍ബര്‍ഗ് തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രെഡ് ആര്‍ കൊണാര്‍ഡ് ആണ് ചിത്രം പകര്‍ത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 360 ഡിഗ്രി വീഡിയോ സംവിധാനവും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു.

Introducing 360 Photos on Facebook from Facebook on Vimeo.

Latest