ബി.ഡി.ജെ.എസിന് രണ്ട് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചേക്കും

Posted on: June 11, 2016 11:32 am | Last updated: June 11, 2016 at 7:56 pm

BDJSന്യൂഡല്‍ഹി: ബി.ജെ.പി സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രണ്ട് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിച്ചേക്കും. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം തീരുമാനമായത്.
നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വേണമെന്ന് ബിഡിജെഎസിന്റെ ആവശ്യം അമിത് ഷാ അംഗീകരിച്ചതായാണ് സൂചന.

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച സി.കെ.ജാനുവിനെ ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ പ്രകടനം വിലയിരുത്തിയ അമിത് ഷാ ബിഡിജെഎസിനെ ശക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തെന്നാണ് സൂചന. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്.