മെസ്സിക്ക് ഹാട്രിക്ക്;പാനമക്കെതിരെ അര്‍ജന്റീനക്ക് അഞ്ച് ഗോള്‍ ജയം

Posted on: June 11, 2016 9:36 am | Last updated: June 11, 2016 at 12:41 pm
SHARE

MESSIകോപ്പ അമേരിക്കയില്‍ പാനമക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന ക്വാര്‍ട്ടറില്‍. പാനമയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളാണ് അര്‍ജന്റീന അടിച്ചുകൂട്ടിയത്. മെസ്സിയുടെ ഹാട്രിക് മികവിലാണ് നീലപ്പട പനാമയെ തുരത്തിയത്. ജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പനാമയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്തായിരുന്നു എതിരാളികളുടെ പ്രകടനം. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ  മെസ്സി ഫോമിലേക്കുയര്‍ന്നതോടെ ടീം രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു.


പത്ത് മിനിറ്റ് ഇടവേളയിലാണ് മെസി ഗോള്‍ നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫ്രീകിക്കില്‍ നിന്ന് നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആദ്യഗോള്‍ നേടിയത്. പിന്നീട് പരിക്കേറ്റ് മരിയ മടങ്ങി. തൊണ്ണൂറാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയുടെ അഞ്ചാം ഗോളും നേടി. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിയെ അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു.

 

അതേ സമയം കോപ്പ അമേരിക്കയിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ ചിലി 2-1ന് പരാജയപ്പെടുത്തി. അര്‍തുറോ വിദാലാണ് ഇരട്ട ഗോളിലൂടെ ചിലിക്ക് വിജയം സമ്മാനിച്ചത്. സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ മെസ്സി ചിലിക്കെതിരെയുള്ള ആദ്യകളിയില്‍ മൈതാനത്തിറങ്ങിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here