Connect with us

Kerala

കുട്ടികള്‍ക്കെതിരായ അതിക്രമം കൂടി; നാല് മാസത്തിനിടെ 638 കേസുകള്‍

Published

|

Last Updated

#എംആര്‍ രഞ്ജു
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി കൊണ്ടുവന്ന ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ 2012) നിയമപ്രകാരം കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 638 കേസുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. 97 കേസുകള്‍. 31 കേസുകള്‍ നഗരത്തില്‍ നിന്നും 66 കേസുകള്‍ ഗ്രാമത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തിന് തൊട്ടുപിന്നിലായി മലപ്പുറം ജില്ലയാണുള്ളത്. 75 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 22 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വീടുകളില്‍ നിന്നുമാണ് കൂടുതലും കുട്ടികള്‍ക്ക് പീഡനമേല്‍ക്കുന്നത്. മദ്യപിച്ചെത്തുന്ന പിതാക്കന്മാരില്‍ നിന്നും പീഡനമേല്‍ക്കുന്ന കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശൈശവ വിവാഹം സംബന്ധിച്ചുള്ള കേസും ഇതില്‍ ഉള്‍പെടും. സംസ്ഥാനത്തൊട്ടാകെ ഒരു ദിവസം ശരാശരി അഞ്ചിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരിയില്‍ 174 കേസുകളും ഫെബ്രുവരിയില്‍ 173 കേസുകളും മാര്‍ച്ചില്‍ 149 കേസുകളും ഏപ്രില്‍ മാസത്തില്‍ 142 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ 1569 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ നാല് മാസം ഓരോ ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം ഇപ്രകാരമാണ്. കൊല്ലം- 50 (നഗരം-26, ഗ്രാമം-24), ആലപ്പുഴ-34, കോട്ടയം-37, ഇടുക്കി-30, എറണാകുളം-56 (നഗരം-17, ഗ്രാമം-39), തൃശൂര്‍-59 (നഗരം-15, ഗ്രാമം-44), പാലക്കാട്-35, കോഴിക്കോട്-44 (നഗരം-18, ഗ്രാമം-26),വയനാട്-26, കണ്ണൂര്‍-42, കാസര്‍കോട്-30 എന്നിങ്ങനെയാണ്. ട്രെയിനില്‍ ഉണ്ടായ അത്രികമവുമായി ബന്ധപ്പെട്ട് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് 2012ല്‍ പാസാക്കിയ പുതിയ നിയമമാണ് പോസ്‌കോ(ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്). 18 വയസിന് താഴെയുള്ളവര്‍ക്കെതിരായ എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്‌ന ചിത്ര പ്രചാരണവും മറ്റും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സെക്ഷന്‍ മൂന്ന് പ്രകാരം ഏഴുവര്‍

Latest