വാഹന പണിമുടക്ക് മാറ്റിവെച്ചു

Posted on: June 10, 2016 11:54 pm | Last updated: June 10, 2016 at 11:54 pm

Vehicles are stuck in a traffic jam during heavy rains in Mumbaiകൊച്ചി: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ഇരുപതിന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനം വാഹന ഉടമകള്‍ പിന്‍വലിച്ചു. ഹരിത ട്രൈബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ കൊച്ചിയില്‍ നടന്ന കോ- ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനെസേഷന്റയും കോണ്‍ഫെഡറേഷന്‍ ഓഫ് ബസ് ഓണേഴ്‌സിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
ടാങ്കര്‍ ലോറി, കണ്ടെയ്‌നര്‍ ട്രെയിലര്‍, മിനി ലോറി എന്നിവയും പണിമുടക്കില്‍ നിന്ന് പിന്മാറി. 12ന് അര്‍ധരാത്രി മുതല്‍ ലോറികള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന ആള്‍ ഇന്ത്യ മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനെസേഷന്റെ തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.