ഐഎന്‍എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച: രണ്ട് മരണം

Posted on: June 10, 2016 11:21 pm | Last updated: June 11, 2016 at 10:55 am
SHARE

ins vikramadthyaകാര്‍വാര്‍: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാവികോദ്യോഗസ്ഥനായ രാകേഷ് കുമാര്‍, കരാര്‍ തൊഴിലാളി മോഹന്‍ദാസ് കോലാംമ്പ്കര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

കപ്പലിന്റെ കീഴ്തട്ടിലുള്ള മാലിന്യ പ്ലാന്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. മലിനജലം വഹിക്കുന്ന പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫേഡ് വാതകം അമിതമായി ചോര്‍ന്നതാണ് മരണകാരണം. വിഷവാതകം ശ്വസിച്ച രണ്ട് പേരെ കാര്‍വാറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here