ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണത്തിന് നിറഞ്ഞ സദസ്സ്

Posted on: June 10, 2016 6:08 pm | Last updated: June 10, 2016 at 6:08 pm
SHARE

Quran1108062016 Luctureദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി നടന്ന പ്രഭാഷണം ശ്രവിക്കാനെത്തിയത് വന്‍ ജനക്കൂട്ടം. സ്ത്രീ-പുരുഷന്മാരും പ്രായമായവരും കുട്ടികളടുമടക്കം നിരവധി രാജ്യക്കാരെക്കൊണ്ട് സദസ്സ് തിങ്ങി നിറഞ്ഞു. സഊദിയില്‍ നിന്നുള്ള ശൈഖ് സുലൈമാന്‍ അല്‍ ജുബൈലന്റെ പ്രഭാഷണം സദസ്സിന് ഏറെ വിജ്ഞാനപ്രദമായി. കഴിഞ്ഞ ദിവസം ഡോ. ഉമര്‍ അബ്ദുല്‍ കാഫിയാണ് പ്രഭാഷണം നടത്തിയത്.
ഈ മാസം ഏഴിന് തുടങ്ങിയ പ്രഭാഷണ പരിപാടികള്‍ അടുത്ത മാസം 23നാണ് അവസാനിക്കുക. അറബി, മലയാളം, ബംഗാളി, തമിഴ് ഭാഷകളിലായി പ്രഭാഷണങ്ങള്‍ നടക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഓരോ വര്‍ഷവും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ നടക്കുന്നത്.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് കോംപ്ലക്‌സില്‍ നടന്ന പ്രഭാഷണം ശ്രവിക്കാനായി ഹോളി ഖുര്‍ആന്‍ സംഘാടക സമിതി മേധാവി ഇബ്‌റാഹീം മുഹമ്മദ് ബൂ മില്‍ഹ, ദുബൈ കോടതി ഡയറക്ടര്‍ ജനറല്‍ താരിശ് ഈദ് അല്‍ മന്‍സൂരി തുടങ്ങി ഹോളി ഖുര്‍ആന്‍ സംഘാടക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളുമെത്തിയിരുന്നു.
ഇന്ന് രാത്രി 10ന് ശൈഖ് തലാല്‍ ഫഖീറും ഡോ. സഈദ് ബിന്‍ മിസ്ഫറും പ്രഭാഷണം നടത്തും. ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ ലോഗോ തയ്യാറാക്കിയ ഇമാറാത്തി ഡിസൈനര്‍ മൂസ സുല്‍ത്താന്‍ അല്‍ ഹല്‍യാനെ ഇബ്‌റാഹീം ബൂ മില്‍ഹ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here