Connect with us

Gulf

ദുബൈ ടാക്‌സി കോര്‍പറേഷന്‍ ഉപഭോക്തൃ സേവനകേന്ദ്രം തുറന്നു

Published

|

Last Updated

ദുബൈ: ആര്‍ ടി എക്ക് കീഴിലുള്ള ദുബൈ ടാക്‌സി കോര്‍പറേഷന്‍ (ഡി ടി സി) ഉപഭോക്തൃ സേവനകേന്ദ്രം തുറന്നു. കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് സിസ്റ്റവും (സി ആര്‍ എം) ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കായി ഒരു ഏകീകൃത സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ നല്‍കുകയാണ് കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ലക്ഷ്യം.
ഇങ്ങനെ സേവനം നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കായി സി ആര്‍ എമ്മിന്റെ പ്രവര്‍ത്തനം എങ്ങനെയൊക്കെ മെച്ചപ്പെടുത്തിയെടുക്കാം എന്ന് മനസ്സിലാക്കി കൂടുതല്‍ മാതൃകാപരമായ മാറ്റം വരുത്താനും സാധിക്കും.
2016ലെ ആദ്യപാതത്തിന്റെ പകുതിയില്‍ 12 മില്യണ്‍ ട്രിപ്പുകളാണ് ദുബൈ ടാക്‌സി കോര്‍പറേഷന്‍ നടത്തിയത്. ഈ കാലയളവില്‍ 21 മില്യണ്‍ യാത്രക്കാരും കോര്‍പറേഷനെ ആശ്രയിച്ചുവെന്ന് ഡി ടി സി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു. ഉപഭോക്തൃ സേവന കേന്ദ്രവും സി ആര്‍ എമ്മും ലോകോത്തര നിലവാരത്തില്‍ ഡി ടി സിക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ നിരന്തര ആശയ വിനിമയം നടത്തുകയും അധിക സേവനം നല്‍കുകയും ചെയ്യും. ദുബൈ ഗവണ്‍മെന്റിന്റെ സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് ടി ഡി സി മുന്‍തൂക്കം നല്‍കുന്നത്.
“ടാക്‌സികള്‍ ബുക്ക് ചെയ്യാനും ഡി ടി സി ലിമോ ആപ്പ് പോലോത്ത സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഉപഭോക്തൃസേവന കേന്ദ്രം വഴി സാധിക്കും.
ഉപഭോക്താക്കള്‍ക്ക് www.dubaitaxi.ae എന്ന വെബ്‌സൈറ്റ് വഴിയോ 04-2080555 നമ്പറിലൂടെയോ ഉപഭോക്തൃസേവന കേന്ദ്രവുമായി ബന്ധപ്പെടാം.