Connect with us

Gulf

ആര്‍ ടി എക്ക് അറബ് ഐഡിയാസ് പുരസ്‌കാരം

Published

|

Last Updated

ദുബൈ: ദുബൈ ക്വാളിറ്റി ഗ്രൂപ്പിന്റെ അറബ് ഐഡിയാസ് പുരസ്‌കാരം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)ക്ക്. മികച്ച പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തന വിഭാഗത്തിലാണ് ആര്‍ ടി എ അവാര്‍ഡ് നേടിയത്. ആര്‍ ടി എയുടെ ഡിപ്പോകളില്‍ ബസുകള്‍ കഴുകുന്ന വെള്ളം വീണ്ടും ഉപയോഗപ്പെടുത്തുന്നതിനായി ജലം പുനഃചംക്രമണം നടത്തുന്നതിന് പ്ലാന്റ് സ്ഥാപിച്ചതാണ് ആര്‍ ടി എ യെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ബസുകള്‍ കഴുകാനുപയോഗിക്കുന്ന വെള്ളം വീണ്ടും ഉപയോഗപ്രദമാക്കുന്നത് മൂലം ഊര്‍ജ-ജല സംരക്ഷണത്തിലൂടെ പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കുകയാണ് ആര്‍ ടി എ ലക്ഷ്യമിട്ടതെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.
മലിന ജലം ഒഴിവാക്കുന്നത് ആര്‍ ടി എക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു. ബസുകള്‍ കഴുകാനുപയോഗിച്ചിരുന്ന വെള്ളം ടാങ്കറുകളില്‍ വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒഴുക്കികളയുകയാണ് ചെയ്തിരുന്നത്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് ജല ശുദ്ധീകരണ ശാല ആരംഭിച്ചത്. 200 ലിറ്റര്‍ ജലമാണ് ഒരു ബസ് കഴുകാനായി ഉപയോഗിച്ചിരുന്നത്. ജല ശുദ്ധീകരണം ആരംഭിച്ചതോടെ ഉപഭോഗം 90 ശതമാനം കുറക്കാനായി.
1,400 ബസുകളാണ് ആര്‍ ടി എക്കുള്ളത്. ഓരോ ബസും മാസത്തില്‍ 10 തവണ കഴുകും. ഇങ്ങനെ ഒരു വര്‍ഷം 168,000 പ്രാവശ്യമാണ് ബസ് കഴുകേണ്ടി വരുന്നത്. ഇതിന് 3.5 കോടി ലിറ്റര്‍ മില്യണ്‍ ജലമാണ് ആവശ്യമായി വന്നിരുന്നത്. ജല ശുദ്ധീകരണ ശാല സ്ഥാപിച്ചതോടെ വര്‍ഷത്തില്‍ 70 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമേ ആവശ്യമായി വരികയുള്ളൂ.

Latest