Connect with us

Gulf

ഫാമിലി ബിസിനസ് സംരംഭങ്ങള്‍ക്ക് ജിസിസി തല മാര്‍ഗരേഖ തയാറാക്കി

Published

|

Last Updated

ദോഹ: ഫാമിലി ബിസിനസ് സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പിന്തുണക്കുന്നതിനായി ജി സി സിയില്‍ ആദ്യമായി മാര്‍ഗരേഖ തയാറാക്കി. ഫാമിലി ബിസിനസ് കൗണ്‍സില്‍ ഗള്‍ഫ് എന്ന പേരിലാണ് ജി സി സി തല സന്നദ്ധ സംഘം രൂപപ്പെടുത്തിയാണ് മാര്‍ഗരേഖ തയാറാക്കിയത്. ഫാമിലി ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷനലിന്റെ ഭാഗമായാണ് ഗള്‍ഫ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുക.
കുടുംബവും ബിസിനസും ഒന്നിച്ച് എങ്ങനെ ചേര്‍ത്തു മുന്നോട്ടു കൊണ്ടു പോകാമെന്നതില്‍ തുടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് കൗണ്‍സില്‍ തയാറാക്കി അവതരിപ്പിക്കുന്നത്. മാര്‍ഗരേഖ ഫാമിലി ബിസിനസ് സംരംഭങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്ന് സാരഥികള്‍ പറഞ്ഞു. ബിസിനസ് സംരംഭങ്ങളുടെ ഘടന, നിയമം, നയങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയ പ്രധാന ഘടകങ്ങളെല്ലാം മാര്‍ഗരേഖ മുന്നോട്ടു വെക്കുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും പുരോഗതിക്കു വേണ്ടുയുള്ള ആശയങ്ങളും കൗണ്‍സില്‍ നിര്‍ദേശിക്കുന്നുണ്ട്. പൊതു നിര്‍ദേശത്തിനു പുറമേ ആവശ്യം വരുമ്പോള്‍ മാര്‍ഗനിര്‍ദേശം നല്‍ഗകാനും കൗണ്‍സില്‍ രംഗത്തുണ്ടാകും. ഇതാദ്യമായാണ് രണ്ടു ഭാഷകളില്‍ ഫാമിലി ബിസിനസ് മാര്‍ഗരേഖ മേഖയില്‍ പുറത്തിറങ്ങുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഗുറൈര്‍ പറഞ്ഞു.
ഫാമിലി ബിസിനസ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക കൂടി മാര്‍ഗരേഖയുടെ ലക്ഷ്യമാണ്. സാധാരണ ഗതിയില്‍ ഫാമിലി ബിസിനസ് രംഗം നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം ഗൈഡില്‍ പരിഹാരമുണ്ട്. പല ഘട്ടങ്ങളിലായി നടന്ന ഫാമിലി ബിസിനസ് മീറ്റിംഗുകളില്‍ ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ സമാഹരിച്ചു കൊണ്ടാണ് ഗൈഡ് തയാറാക്കിയത്. വന്‍കിട ഫാമിലി ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് കൗണ്‍സില്‍ ലക്ഷ്യം വെക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് തലമുറുകളിലൂടെ വികസിക്കുന്ന ബിസിനസ് നെറ്റ് വര്‍ക്കാണ് ലക്ഷ്യം. തലമുറകള്‍ മാറുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറി കടക്കുന്നതിനും ഗൈഡ് ആശയം മുന്നോട്ടു വെക്കുന്നു.
കോര്‍പറേറ്റ് ഭരണ സംവിധാനവും കുടുംബപരമായ കെട്ടുറപ്പില്ലായ്മയും പലപ്പോഴും ഫാമിലി ബിസിനസുകളുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമ്പോള്‍ അവയെല്ലാം പരിഹരിച്ചു മുന്നോട്ടു പോകുന്നതിനുള്ള സഹായമാണ് ഗൈഡിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അബ്ദുല്‍ അസീസ് അല്‍ ഗുറൈര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ ഗള്‍ഫില്‍ മൂന്നില്‍ ഒന്ന് ഫാമിലി ബിസിസ് സംരംഭങ്ങള്‍ മാത്രമേ വ്യവസ്ഥാപിതമായ ഘടനയും നിയമസംഹിതകളും സ്വീകരിച്ചിട്ടുള്ളൂ. അതേസമയം ഭൂരിഭാഗം സ്ഥാപനങ്ങളും ഇത്തരമൊരു ഘടന ആഗ്രഹിക്കുന്നു. ലോകത്തെ പല ഭാഗങ്ങളിലും ഇത്തരം മാര്‍ഗരേഖകള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശമോ അല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന വിധം ഭൂരിപക്ഷം നിക്ഷേപ പങ്കാളിത്തമോ ഉള്ള സംരംങ്ങളെയാണ് ഫാമിലി ബിസിനസ് എന്നു വിളിക്കുന്നത്. തലമുറകളിലേക്ക് വളരുമ്പോള്‍ അവകാശികള്‍ വര്‍ധിക്കുന്നതു കൂടി വര്‍ധിക്കുന്നതിനാല്‍ നിയമാവലികള്‍ അനിവാര്യമായി വരുന്നു. ഗള്‍ഫ് ഫാലിമികള്‍ക്ക് ഇത്തരം നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.

---- facebook comment plugin here -----

Latest