Connect with us

Gulf

പള്ളികള്‍ക്കടുത്ത് പാര്‍കിംഗ് അതിക്രമം പാടില്ലെന്ന് പോലീസ്

Published

|

Last Updated

ദോഹ: ഇഫ്താറിനും പ്രാര്‍ഥനക്കുമായി വരുന്നവര്‍ മസ്ജിദുകള്‍ക്കു സമീപം നിയമം ലംഘിച്ചും കൂടുതല്‍ സ്ഥലം ഉപയോഗിച്ചും വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് പോലീസ്. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുകയും കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്ന അവസരം ഇല്ലാതാക്കുകയും ചെയ്യും.
പള്ളികള്‍ക്കു പുറമേ സൂഖുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കു സമീപവും പാര്‍കിംഗ് മര്യാദകള്‍ പാലിക്കണം. ഇശാ, തറാവീഹ് നിസ്‌കാരങ്ങളുടെ സമയത്താണ് കൂടുതല്‍ തിരക്ക് കാണുന്നത്. കനത്ത ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുന്നുണ്ട്. തെറ്റായ പാര്‍കിംഗ് നിയമവിരുദ്ധമായതിനാല്‍ പിഴ ചുമത്തും. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍നിന്ന് മാറി നില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ പുറത്തെടുക്കാന്‍ പറ്റാത്തവിധം മുന്നിലും വശങ്ങളിലും പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി റിസര്‍വ് ചെയ്യപ്പെട്ട സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യരുത്. റമസാന്റെ സന്ദേശം ഉള്‍കൊണ്ടുകൊണ്ട് നിയമം അനുസരിക്കാന്‍ സന്നദ്ധമാകണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Latest