അഫ്ഗാനിസ്ഥാനില്‍ അജ്ഞാതര്‍ ഇന്ത്യക്കാരിയെ തട്ടികൊണ്ടുപായി

Posted on: June 10, 2016 12:13 pm | Last updated: June 10, 2016 at 5:12 pm
SHARE

judith-dsouza_650x400_71465537961ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി. രാജ്യാന്തര എന്‍ജിഒ ആയ അഖാ ഖാനില്‍ പ്രവര്‍ത്തിക്കുന്ന ജൂദിത് ഡിസൂസ എന്ന യുവതിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. യുവതി കോല്‍ക്കത്ത സ്വദേശിനിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഇവരുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും അഫ്ഗാനിലെ ഇന്ത്യന്‍ എംബസി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് അഫ്ഗാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി കഴിഞ്ഞമാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശികള്‍ക്കെതിരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും എംബസി നല്‍കി. അഫ്ഗാനില്‍ ഉള്ളവരും അവിടേക്ക് പോകുന്നവരും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.