Connect with us

National

തിരുപ്പതി ക്ഷേത്രത്തില്‍ തീപിടിത്തം; ആളപായമില്ല

Published

|

Last Updated

തിരുപ്പതി: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്നു രാവിലെയാണ് ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായത്. പ്രസിദ്ധമായ തിരുപ്പതി ലഡു നിര്‍മിക്കുന്നതിനിടെ കിച്ചണിലാണ് തീപടര്‍ന്നത്. ഈതേത്തുടര്‍ന്ന് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്.

ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാധമിക വിവരം. അധിക ചൂടാണ് അപകടകാരണമെന്നും ഭാഷ്യമുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കണക്കാക്കുന്നു.

Latest