Connect with us

Malappuram

കാളികാവ് വില്ലേജില്‍ ഓഫീസറില്ല; ജനം ദുരിതത്തില്‍

Published

|

Last Updated

കാളികാവ്: കാളികാവ് വില്ലേജ് ഓഫീസില്‍ ഓഫീസറില്ലാത്തത് ജനത്തെ വലക്കുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കാളികാവില്‍ ഒരു വര്‍ഷത്തോളമായി സ്ഥിരം വില്ലേജ് ഓഫീസറില്ലാത്തതാണ് ജനത്തെ ദുരിതത്തിലാക്കിയിരിക്കുന്നത്.
അധ്യയന വര്‍ഷാരംഭമായതിനാല്‍ സ്‌കൂള്‍, കോളജ് പ്രവേശനങ്ങള്‍ക്ക് വിവിധ വില്ലേജ് രേഖകള്‍ ആവശ്യമുണ്ട്. എന്നാല്‍ സ്ഥിരം ഓഫീസറില്ലാത്തതിനാല്‍ ചാര്‍ജ്ജുള്ള ഉേദ്യാഗസ്ഥനാണ് ഇക്കാര്യം നിര്‍വഹിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ മിക്ക വില്ലേജ് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നത്. എന്നാല്‍ സ്ഥിരം ഓഫീസറില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ ഓഫീസില്‍ നിന്നും മാന്വലായി സര്‍ട്ടിഫിക്കറ്റുകള്‍ ചുമതലയുള്ള ഉേദ്യാഗസ്ഥന്‍ നല്‍കുകയാണ്.
കാലവര്‍ഷം തുടങ്ങിയതിനാല്‍ പ്രകൃതിക്ഷോഭ നഷ്ട പരിഹാരമടക്കമുള്ള നടപടികള്‍ക്കും വില്ലേജ് ഓഫീസറുടെ സാനിധ്യം അനിവാര്യമാണ്. കാളികാവ് വില്ലേജ് ഓഫീസറെ രാഷ്ട്രീയ കാരണത്താല്‍ മാറ്റിയതാണെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് നിയമനത്തിന് ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല. കരുവാരകുണ്ടിലെ കേരള വില്ലേജ് ഓഫീസിലെ ഓഫീസര്‍ക്കാണ് കാളികാവ് വില്ലേജ് ഓഫീസിന്റെ അധിക ചുമതല. ഇതോടെ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും ഭാഗികമായി അവതാളത്തിലായിരിക്കുകയാണ്.