മങ്ങാട്ടുമുറി സ്‌കൂള്‍ കുട്ടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വക ഉച്ചഭക്ഷണം

Posted on: June 10, 2016 9:50 am | Last updated: June 10, 2016 at 9:50 am
SHARE

കൊണ്ടോട്ടി: കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ മങ്ങാട്ടു മുറി എ എം എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി വക ഉച്ച ഭക്ഷണം. ഔദ്യേഗികമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സ്‌കൂള്‍ കെട്ടിടത്തില്‍ തന്നെ ഇന്നലെയും അധ്യയനം നടന്നു. സ്‌കൂള്‍ അടച്ചു പൂട്ടിയുള്ള കോടതി ഉത്തരവ് രണ്ട് മാസം മുമ്പ് തന്നെ എ ഇ ഒ ക്ക് ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള ശമ്പളവും കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണവും എ ഇ ഒ തടഞ്ഞു വെച്ചിരുന്നു. അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട ഉച്ച ഭക്ഷണവും ലഭ്യമായിരുന്നില്ല. ഇക്കാര്യം ഇന്നലെ ‘സിറാജ് ‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഹെഡ്മാസ്റ്റര്‍ രമേശന്‍ നമ്പൂതിരിക്ക് കൈമാറി.
ഹെഡ്മാസ്റ്റര്‍ ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. ഒരു മാസത്തെ ഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി. പി നിധീഷ്, എന്‍ സി അന്‍വര്‍ സാദത്ത്, സി പി സതീഷന്‍, നിസാര്‍ പുളിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here