Connect with us

Malappuram

വെട്ടത്തൂര്‍ വില്ലേജ് ഓഫീസില്‍ മഴ വന്നാല്‍ കുട പിടിക്കണം

Published

|

Last Updated

പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ വില്ലേജ് ഓഫീസില്‍ മഴക്കാലം വന്നാല്‍ പിന്നെ കുട പിടിച്ച് ഇരിക്കണം. മഴയത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്നത് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മുന്‍ മന്ത്രിയും ഇപ്പോഴത്തെ എം എല്‍ എയുമായ മഞ്ഞളാം കുഴി അലിയുടെ മണ്ഡലത്തിലാണ് ചോര്‍ന്നൊലിക്കുന്ന ഈ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആസ്ബസ്‌റ്റോസ് ഷീറ്റിട്ട് കാലപ്പഴക്കം ചെന്ന കെട്ടിടത്തിനുള്ളില്‍ മഴക്കാലമായാല്‍ പിന്നെ വെള്ളം ചോര്‍ന്നൊലിക്കും.
പതിറ്റാണ്ടുകളോളം സുഗമമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലെത്തുന്നത്. വിണ്ടു കീറിയ ഭിത്തികളിലൂടെ മഴ വെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ താത്കാലിക പരിഹാരമായി ആസ്ബസ്‌റ്റോസ് ഷീറ്റിട്ട് മേയുകയും ചെയ്തു.
എന്നാല്‍, സമീപ പ്രദേശങ്ങളിലെ വൃക്ഷങ്ങളില്‍ നിന്നും ശിഖരങ്ങളും മറ്റും ഷീറ്റിന് മുകളിലേക്ക് പൊട്ടി വീഴാന്‍ തുടങ്ങിയതോടെ ഷീറ്റ് തകര്‍ന്നു. പൊട്ടിച്ചിതറിയ ആസ്ബസ്‌റ്റോസ് ഷീറ്റ് നവീകരിക്കാന്‍ യാതൊരു വിധ അറ്റകുറ്റപ്പണികളും നടന്നിട്ടുമില്ല.
പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.