ആനമങ്ങാട് കള്ളനോട്ട് കേസ്: നാല് പ്രതികളെയും വെറുതെ വിട്ടു

Posted on: June 10, 2016 9:44 am | Last updated: June 10, 2016 at 9:44 am

മഞ്ചേരി: ആനമങ്ങാട് എടത്തറയില്‍ നിന്നും കള്ളനോട്ടു പിടികൂടിയ കേസില്‍ പ്രതികളായ നാലു പേരെയും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വെറുതെ വിട്ടു. പെരിന്തല്‍മണ്ണ മാനത്തുമംഗലം തയ്യില്‍ അനസ്, പെരിന്തല്‍മണ്ണ പാലോളിപ്പറമ്പ് ചെത്തനാംകുറിശ്ശി കോലോംതൊടി ശബീര്‍, താമരശ്ശേരി ചമല്‍ കൊടവൂര്‍ ചാലക്കുന്നുമ്മല്‍ ബശീര്‍, കൊടുവള്ളി പടനിലം തച്ചംകുഴി മണ്ണില്‍ ഫൈസല്‍ എന്നിവരെയാണ് ജഡ്ജി കെ പി സുധീര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്.
പെരിന്തല്‍മണ്ണ എസ് ഐ. കെ ജി സുരേഷാണ് ആയിരം രൂപയുടെ ഒന്‍പത് വ്യാജ കറന്‍സികള്‍ സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. 2007 ജൂലൈ 11നാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പി എം സഫറുല്ല, പി വി ഹരി, വി മനോജ്, എം അശോകന്‍, പി ജി അരുണ്‍ ഗോപാല്‍ എന്നിവര്‍ ഹാജരായ