പെരിന്തല്‍മണ്ണ: 17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയതു. കരിങ്കല്ലത്താണി മുരിങ്ങാകോടന്‍ അബ്ദുല്ലത്തീഫ് (53) ആണ് പിടിയിലായത്. 17 കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ കഴിഞ്ഞ മെയ് രണ്ടു മുതല്‍ മണ്ണാര്‍ക്കാട് റോഡിലെ ഇടവഴിയില്‍ വെച്ച് തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.