കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് ഉറുഗ്വെ പുറത്തായി

Posted on: June 10, 2016 9:11 am | Last updated: June 10, 2016 at 9:11 am

salomonrondon-cropped_1o4m8napdqxsm1h27la0mz83yeഫിലാഡല്‍ഫിയ: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ഉറുഗ്വെ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ വെനസ്വേലയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് പുറത്തേക്കുള്ള വഴികണ്ടത്. 36-ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. ഇതോടെ വെനസ്വേല ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു.

പരിക്ക് മൂലം സുവാരസിനെ പുറത്തിരുത്തി കളിച്ചിട്ടും ഉറുഗ്വെയ്ക്ക് തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. തുടക്കം മുതല്‍ തന്നെ ആക്രമിച്ചുകളിച്ച ഉറുഗ്വെയ്ക്ക് യഥേഷ്ടം അവസരങ്ങള്‍ ലഭിച്ചു, പക്ഷേ, അവയൊന്നു ഗോളാക്കാന്‍ അവര്‍ക്കായില്ല. രണ്ടാം പകുതിയിലും ഉറുഗ്വെയ് സമനിലയ്ക്കുവേണ്ടി നന്നായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് വെനസ്വേല ഉറുഗ്വെയെ പരാജയപ്പെടത്തുന്നത്. ഇതുവരെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ ആറു തവണ ഉറുഗ്വെ ജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയിലാവുകയായിരുന്നു.