അഫ്‌സലുല്‍ ഉലമ വിദ്യാര്‍ഥികള്‍ക്ക് ബിരുദ കോഴ്‌സിന് അപേക്ഷിക്കാന്‍ ഒറ്റ ദിവസം മാത്രം

Posted on: June 10, 2016 12:24 am | Last updated: June 10, 2016 at 12:24 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിരുദ കോഴ്‌സിന് അപേക്ഷിക്കാന്‍ സര്‍വകലാശാല നല്‍കുന്നത് ഒരൊറ്റ ദിവസം മാത്രം. സര്‍വകലാശാല ഇന്ന് അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഫലം പ്രഖ്യാപിക്കുമെന്നും നാളെ രാത്രി 12ന് മുമ്പായി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണമെന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പ്.
വെബ്‌സൈറ്റില്‍ നിന്നും ഫലം അറിയുന്നതോടെ സര്‍വകലാശാല നല്‍കിയ മറ്റൊരു സൈറ്റ് മുഖേന ബിരുദത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്നാണ് സര്‍വകലാശാല വിദ്യാര്‍ഥികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടായാല്‍ അപേക്ഷിക്കുന്നതിന് തടസമുണ്ടാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.