കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ബഷീര്‍ മരണത്തിന് കീഴടങ്ങി

Posted on: June 9, 2016 8:40 pm | Last updated: June 10, 2016 at 9:12 am
SHARE

BASHEERതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ രോഗി മരിച്ചു. ബഷീര്‍ (60) ആണ് മരിച്ചത്. അണുബാധയെ തുടര്‍ന്നായിരുന്നു മരണം.ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് ഡോക്ടര്‍മാര്‍ ബഷീറിന്റെ മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയയായിരുന്നു ബഷീറിന്റേത്.
മെയ് 23ന് മെഡിക്കല്‍ കോളജിലേയും കിംസ് ആശുപത്രിയിലേയും വിദഗ്ദസംഘം സംയുക്തമായാണ് ബഷീറിന്റെ ശസ്ത്രക്രിയയും തുടര്‍ന്നുള്ള പരിചരണവും നിര്‍വഹിച്ചിരുന്നത്.
സാധ്യമായ എല്ലാ ചികില്‍സകളും നല്‍കിയിരുന്നുവെങ്കിലും ബഷീര്‍ മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നുവെന്നും ഉച്ചയോടെ ബഷീറിന്റെ നില കൂടുതല്‍ ഗുരുതരമാകുകയും ആറ് മണിയോടെ മരണമടയുകയുമായിരുന്നു.
ജുമൈല ബീവിയാണ് ഭാര്യ. ആറ് മക്കള്‍. ബഷീറിന്റെ സംസ്‌കാരം വെള്ളിയാഴ്ച പെരുമാതുറ സെന്റര്‍ ജുമാ മസ്ജിദില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here