റോഡില്‍ ഇഫ്താര്‍ കിറ്റ് വിതരണം

Posted on: June 9, 2016 8:10 pm | Last updated: June 14, 2016 at 7:55 pm
വാഹനയാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നു
വാഹനയാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നു

ദോഹ: മഗ്‌രിബ് ബാങ്ക് കൊടുക്കുന്ന സമയം വാഹനത്തില്‍ ആയിപ്പോകുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് ഗതാഗത മന്ത്രാലയം. ജോലി, ഗതാഗത തിരക്ക് തുടങ്ങിയ കാരണങ്ങളാല്‍ നിശ്ചിത സ്ഥലത്ത് നോമ്പുതുറക്ക് എത്താന്‍ സാധിക്കാതെ ബാങ്ക് സമയം വാഹനത്തില്‍ തന്നെ ആയിപ്പോകുന്നവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ് ഗതാഗത മന്ത്രാലയത്തിന്റെ ഈ കിറ്റുകള്‍.
ഈത്തപ്പഴവും സ്‌നാക്‌സും മറ്റും അടങ്ങിയ ഈ കിറ്റുകള്‍ ഇഫ്താര്‍ സമയം ഇന്റര്‍സെക്ഷനുകളില്‍ വെച്ചാണ് പ്രത്യേക വളണ്ടിയര്‍മാര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ദിവസവും നിരവധി ഇഫ്താര്‍ കിറ്റുകള്‍ ഇങ്ങനെ വിതരണം ചെയ്യുന്നുണ്ട്. റാഫിന്റെ സഹകരണത്തോടെ നടത്തുന്ന ‘ഇഫ്ത്വാര്‍ അല്‍ ത്വരീഖ്’ എന്ന ഈ പദ്ധതി റമസാന്‍ അവസാനം വരെയുണ്ടാകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.