Connect with us

Wayanad

കാരുണ്യ നാളുകളില്‍ ഫലാഹിനൊരു കൈത്താങ്ങ് ': ദാറുല്‍ ഫലാഹ് റമസാന്‍ ക്യാമ്പയിന്‍

Published

|

Last Updated

കല്‍പ്പറ്റ: “കാരുണ്യ നാളുകളില്‍ ഫലാഹിനൊരു കൈത്താങ്ങ് “എന്ന പ്രമേയത്തില്‍ കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ പ്രഖ്യാപിച്ച റമസാന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സുന്നീ നേതാക്കളായ പി ഹസന്‍ മുസ്‌ലിയാര്‍(സമസ്ത), എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി(കേരള മുസ്‌ലിയാം ജമാഅത്ത്), കെ കെ മുഹമ്മദലി ഫൈസി( എസ് എം എ), പി സി അബൂശദ്ദാദ്( എസ് വൈ എസ്), ടി പി സലാം മുസ്‌ലിയാര്‍(എസ് ജെ എം), ശമീര്‍ ബാഖവി (എസ് എസ് എഫ്), എന്നിവര്‍ സംയുക്ത പ്രസാതാവനയില്‍ അഭ്യര്‍ഥിച്ചു.
ഫലാഹിന്റെ പ്രഖ്യാപിത പദ്ധതികളിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഭാഗമായി കാരുണ്യ നാളില്‍ ഫലാഹിനൊരു കൈത്താങ്ങ് എന്ന് മുദ്രണം ചെയ്ത കവര്‍ വിതരണം പൂര്‍ത്തിയായി. പള്ളികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സന്ദേശ പ്രഭാഷണങ്ങളും ജനസമ്പര്‍ക്ക പരിപാടികളും, ഇഫ്താറും നടന്നു വരുന്നു. ഫലാഹ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഇത്തവണ പ്രഖ്യാപനങ്ങളില്‍ സുപ്രധാനമാണ്. മഹല്ലു ഭാരവാഹികളും ഖത്വീബുമാരും യൂനിറ്റ് ഭാരവാഹികളും ഫണ്ട് സമാഹരണ പരിപാടിയുമായി സഹകരിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. റമസാന്‍ 23നകം സമാഹരിച്ച ഫണ്ട് ദാറുല്‍ ഫലാഹില്‍ ഏല്‍പ്പിക്കണം. 23ന് ഫലാഹില്‍ നടക്കുന്ന ഇഫ്താര്‍ ആന്‍ഡ് ദുആ സമ്മേളനത്തോടെ ക്യാമ്പയിന്‍ സമാപിക്കും.

Latest