പാലക്കാട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: June 9, 2016 2:52 pm | Last updated: June 9, 2016 at 2:52 pm
SHARE

suicideപാലക്കാട്: പാലക്കാട് ഒലവക്കോട് ആലങ്കോട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു-ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ സഹോദരിയുടെ മകള്‍ നിമ എന്നിവരാണ് തറവാട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരും പാലക്കാട് നഗരത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചിരുന്നു. അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. നിമയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അനുപ്രിയ ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ അടുത്തിടെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ബന്ധുക്കളെ മൃതദേഹം കാണിക്കേണ്ടെന്നും മരിച്ച വീടിന്റെ ചുമരില്‍ എഴുതി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here