‘അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന്’ കെ സുധാകരന്‍

Posted on: June 9, 2016 2:02 pm | Last updated: June 9, 2016 at 2:02 pm

sudhakaranകണ്ണൂര്‍: കായിക മന്ത്രി ഇപി ജയരാജനെ വിമര്‍ശിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ച് കെ സുധാകരനും കുടുങ്ങി. ‘അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യാണ്’ എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ഇപി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പ്രതികരിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കാനായിരുന്നു സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

‘ജിമ്മി ജോര്‍ജിന്റെ ഭാര്യയായ അഞ്ജു ബോബി ജോര്‍ജും കുടുംബവും കായിക രംഗത്തിനുവേണ്ടി ജീവിതമര്‍പ്പിച്ചവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.’ എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ട്രിപ്പില്‍ ജംപ് മുന്‍ ദേശീയ ചാമ്പ്യനും അഞ്ജുവിന്റെ കോച്ചുമായിരുന്ന റോബേര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ഇന്ത്യകണ്ട മികച്ച വോളിബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു ജിമ്മി ജോര്‍ജ്.

1987ല്‍ ഇറ്റലിയില്‍ നടന്ന വാഹനാപകടത്തില്‍ 32ാം വയസിലാണ് ജിമ്മി ജോര്‍ജ് മരിച്ചത്. ജിമ്മി ജോര്‍ജിന്റെ അനുജനാണ് അഞ്ജുവിന്റെ ഭര്‍ത്താവായ റോബേര്‍ട്ട് ബോബി ജോര്‍ജ്.