കേരളത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

Posted on: June 9, 2016 12:57 pm | Last updated: June 9, 2016 at 6:11 pm
SHARE

PINARAYIതിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി മറികടക്കാന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ ആവിഷ്‌കരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ഏറ്റുമുട്ടലിനില്ല. ഇത് സംബന്ധിച്ച് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോടും പ്രതികാര ബുദ്ധിയോടെയുള്ള നടപടികള്‍ ഉണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോവും. അതില്‍ സര്‍ക്കാറിന് പങ്കില്ല. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കും. ജില്ലാ അടിസ്ഥാനത്തില്‍ തീര്‍ക്കേണ്ട പരാതികള്‍ തന്റെ മുന്നിലേക്ക് വരുന്ന സ്ഥിതിയാണുള്ളത്. അത്തരം പരാതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ബിടി കേരളത്തിന്റെ ബാങ്കാണ് അത് അങ്ങനെതന്നെ നിലനില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി മോശമായി പെരുമാറിയിട്ടില്ല. അവരുടെ വിമാനയാത്രയെ കുറിച്ചാണ് ചോദിച്ചത്. അത് അവഹേളനമാവുന്നത് എങ്ങനെയാണെന്നും പിണറായി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here