തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍

Posted on: June 9, 2016 12:10 pm | Last updated: June 9, 2016 at 12:10 pm
SHARE

thottathil raveendranകോഴിക്കോട്: സിപിഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. മേയറായിരുന്ന വികെസി മമ്മദ്‌കോയ ബേപ്പൂരില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചതിനാലാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ചക്കോരത്തുകുളം വാര്‍ഡില്‍നിന്നാണ് രവീന്ദ്രന്‍ കൗണ്‍സിലറായി വിജയിച്ചത്. 2000-05 കാലത്ത് മേയറായിരുന്നു. നേരത്തെ ഡെപ്യൂട്ടി മേയറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. 75 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 48 കൗണ്‍സിലര്‍മാരുണ്ട്. യുഡിഎഫിന് 20ഉം ബിജെപിക്ക് ഏഴും കൗണ്‍സിലര്‍മാരാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here