മുന്‍ സ്പീക്കര്‍ ടിഎസ് ജോണ്‍ അന്തരിച്ചു

Posted on: June 9, 2016 9:53 am | Last updated: June 9, 2016 at 11:05 am

TS johnആലപ്പുഴ: മുന്‍ സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായിരുന്ന ടിഎസ് ജോണ്‍ (76) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1976-77 കാലത്ത് ഒരു വര്‍ഷം സ്പീക്കറായിരുന്നു. 1978 ഒക്ടോബറില്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായി. തുടര്‍ന്നുവന്ന പികെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.

എസ്ബി കോളേജ് പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് കടന്നുവന്നത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പമായിരുന്നു. അതിന് ശേഷം പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി. ഈ അടുത്താണ് പിസി ജോര്‍ജുമായി തെറ്റിപിരിഞ്ഞത്.