എസ് വൈ എസ് സോണ്‍ ഭാരവാഹികളുടെ യോഗം 11ന്

Posted on: June 9, 2016 9:44 am | Last updated: June 9, 2016 at 9:44 am

മലപ്പുറം: എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി സോണ്‍ ഭാരവാഹികളുടെ യോഗം 11ന് ജില്ലയിലെ നാല് കേന്ദ്രങ്ങള്‍ നടക്കും. സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ദഅ്‌വ, സാമൂഹ്യക്ഷേമം പ്രസിഡന്റ്, സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.
ഉച്ചക്ക് ഒന്നരക്ക് തിരൂര്‍ സുന്നി സെന്റര്‍, കക്കാട് സുന്നി മദ്‌റസ, കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹ്, മഞ്ചേരി ഹികമിയ്യ മസ്ജിദ് എന്നിവിടങ്ങളിലാണ് യോഗം നടക്കുന്നത്. ജില്ലാ കമ്മിറ്റി നേതൃത്തില്‍ നടക്കുന്ന വിവിധ ക്യാമ്പയിന്‍ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനാണ് പ്രത്യേകം യോഗം സംഘടിപ്പിക്കുന്നത്. പൊന്നാനി, എടപ്പാള്‍, തിരൂര്‍, താനൂര്‍ കുറ്റിപ്പുറം സോണുകള്‍ തിരൂരിലും, തിരൂരങ്ങാടി, തേഞ്ഞിപ്പലം, കോട്ടക്കല്‍, വേങ്ങര സോണുകള്‍ കക്കാടും, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, പുളിക്കല്‍ സോണുകള്‍ കൊണ്ടോട്ടിയിലും, മലപ്പുറം, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍, എടക്കര സോണുകള്‍ മഞ്ചേരിയിലും പങ്കെടുക്കും.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കെ പി ജമാല്‍, കരുവള്ളി അബ്ദുര്‍റഹീം, എ പി ബശീര്‍ നേതൃത്വം നല്‍കും.