എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യക്ക് മെക്‌സിക്കോയുടെ പിന്തുണ

Posted on: June 9, 2016 9:34 am | Last updated: June 9, 2016 at 5:55 pm
SHARE

modi-mexicoമെക്‌സിക്കോ സിറ്റി: പഞ്ചരാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെക്‌സിക്കോയിലെത്തി. ആണവി വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗമാകുന്നതിന് ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാറിറ്റോ പറഞ്ഞു. നരേന്ദ്ര മോദുയുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പെനാറിറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍എസ്ജി അംഗത്വ വിഷയത്തില്‍ അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും നേരത്തെ ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു.

ഊര്‍ജ സുരക്ഷയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മെക്‌സിക്കോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദീര്‍ഘകാല പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നത്. മെക്‌സിക്കോയുമായി ചേര്‍ന്ന് അന്താരാഷ്ട്ര സൗരോര്‍ജ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മെക്‌സിക്കോ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1986ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മെക്‌സിക്കോ സന്ദര്‍ശിച്ചിരുന്നു. 2012ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മന്‍മോഹിന്‍ സിംഗ് മെക്‌സിക്കോയെലെത്തിയിരുന്നു.