ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് വിധി പറയുന്നത് മാറ്റി

Posted on: June 9, 2016 2:04 pm | Last updated: June 9, 2016 at 2:13 pm
SHARE

gulburg

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് അഹമ്മദാബാദ് പ്രത്യേക കോടതി മാറ്റിവെച്ചു. ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാവാത്തതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്.

കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകുറ്റം ചുമത്തപ്പെട്ട് 11 പേരുള്‍പ്പെടെയുള്ളവരുടെ ശിക്ഷ വാദം പൂര്‍ത്തിയായതിന് ശേഷം ജഡ്ജി പിബി ദേശായി പ്രസ്താവിക്കും.

2002 ഫെബ്രുവരി 28 നാണ് അഹമ്മദാബാദ് ഗുല്‍ബര്‍ഗ് എന്ന പാര്‍പ്പിട സമുച്ചയത്തില്‍ കലാപകാരികള്‍ കൂട്ടക്കൊല നടത്തിയത്. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മനുഷ്യത്വരഹിതവും കിരാതവുമായ പ്രവര്‍ത്തിയാണ് പ്രതികളുടേതെന്ന് പ്രോസിക്യൂട്ടര്‍ ആര്‍സി കൊടേക്കര്‍ വാദിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ചുട്ടുകൊന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here