എസ് എസ് എഫ് റമസാന്‍ ഫണ്ട് ഉദ്ഘാടനം ചെയ്തു

Posted on: June 9, 2016 6:00 am | Last updated: June 9, 2016 at 12:33 am
SHARE
എസ് എസ് എഫ് റമസാന്‍ ഫണ്ട് സംസ്ഥാനതല         ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍         മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
എസ് എസ് എഫ് റമസാന്‍ ഫണ്ട് സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: എസ് എസ് എഫ് റമസാന്‍ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ഓരോ വര്‍ഷവും സംഘടനാ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് റമസാനിലാണ് സമാഹരിക്കാറുള്ളത്. യൂനിറ്റ് മുതല്‍ സംസ്ഥാനം വരെയുള്ള ഘടകങ്ങള്‍ ഇക്കാലയളവില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകളില്‍ നിന്നും സംഭാവന സ്വരൂപിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സംഭാവന നല്‍കിക്കൊണ്ട് ഈ വര്‍ഷത്തെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് പങ്കെടുത്തു. നാളെ എസ് എസ് എഫ് ഫണ്ട് ദിനമായി ആചരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പള്ളികള്‍കേന്ദ്രീകരിച്ചും പ്രവര്‍ത്തകര്‍ പണം സ്വരൂപിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here