അബൂട്ടി മാസ്റ്റര്‍ക്ക് ജിദ്ദ നവോദയ സ്വീകരണം നല്‍കി

Posted on: June 8, 2016 11:29 pm | Last updated: June 8, 2016 at 11:29 pm
SHARE
കെ.വി. അബൂട്ടി മാസ്റ്റര്‍ക്ക് ജിദ്ദ നവോദയ നല്‍കിയ സ്വീകരണത്തില്‍ നിന്നും
കെ.വി. അബൂട്ടി മാസ്റ്റര്‍ക്ക് ജിദ്ദ നവോദയ നല്‍കിയ സ്വീകരണത്തില്‍ നിന്നും

ജിദ്ദ: സുപ്രസിദ്ധ ഗായകനും ഗാനരചയിതാവുമായ കെ.വി. അബൂട്ടി മാസ്റ്റര്‍ക്ക് ജിദ്ദ നവോദയ സ്വീകരണം നല്‍കി. നവോദയ സി സി ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ നവോദയ ആക്ടിംഗ് പ്രസിഡണ്ട് സി.എം. അബ്ദു റഹിമാന്‍ അദ്ധ്യക്ഷതവഹിച്ചു. ഒട്ടനവധി വേദികളില്‍ താന്‍ ഗാനാലാപം നടത്തിയിട്ടുണ്ടെങ്കിലും, കേരളത്തിന്റെ ശില്പിയും പ്രഥമ മുഖ്യമന്ത്രിയുമായ ഇ.എം.എസ്. പങ്കെടുത്ത വേദിയില്‍ പാടാന്‍ ലഭിച്ച അവസരം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുവെന്ന് അബൂട്ടി മാസ്റ്റര്‍ പറഞ്ഞു. ഇ.എം.എസ്. മന്ത്രിസഭയിലെ മന്ത്രിയും പൊന്നാനി സ്വദേശിയുമായ ഇമ്പിച്ചിബാവ എന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വിപ്ലവഗാനം ആലപിച്ചത് സദസ്സ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. നവോദയയുടെ സ്‌നേഹോപഹാരം നവോദയ രക്ഷാധികാരി വി.കെ. റഹൂഫ് അദ്ദേഹത്തിന് നല്‍കി. രക്ഷാധികാര സമിതി അംഗം അബ്ദുറഹിമാന്‍ വണ്ടൂര്‍, ഐ ടി കണ്‍വീനര്‍ ബിജുരാജ് രാമന്തളി, സനീര്‍ കോട്ടക്കല്‍, സലിം ഒറ്റപ്പാലം എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഷറഫിയ ഏരിയ സെക്രട്ടറി അര്‍ഷാദ് ഫറോഖ് സ്വാഗതവും പ്രസിഡണ്ട് റഫീഖ് പത്തനാപുരം നന്ദിയും പറഞ്ഞു.

കെ.വി. അബൂട്ടി മാസ്റ്റര്‍ക്ക് ജിദ്ദ നവോദയ നല്‍കിയ സ്വീകരണത്തില്‍ നിന്നും

LEAVE A REPLY

Please enter your comment!
Please enter your name here