ശൈഖ് മുഹമ്മദ് ശൈഖ് സായിദിന്റെ ഖബറിടം സന്ദര്‍ശിച്ചു

Posted on: June 8, 2016 11:19 pm | Last updated: June 8, 2016 at 11:19 pm
SHARE

sheikh muhammedഅബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഖബറിടം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ എത്തിയിരുന്നു. ശൈഖ് സായിദിന്റെ പാരത്രിക ജീവിതം ധന്യമാകാന്‍ ശൈഖ് മുഹമ്മദ് പ്രാര്‍ഥിച്ചു.