റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷം വിലക്ക്

Posted on: June 8, 2016 10:34 pm | Last updated: June 9, 2016 at 1:10 am
SHARE

maria-sharapova-0803ജനീവ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് കളിക്കളത്തില്‍നിന്നു രണ്ടു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനു വിലക്ക് നേരിട്ടത്. വിലക്കിനെതിരെ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഷറപ്പോവ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ചില്‍ താരത്തെ കളിക്കളത്തില്‍നിന്നു താല്‍കാലികമായി വിലക്കി. തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഷറപ്പോവയെ രണ്ടു വര്‍ഷത്തേക്കു വിലക്കാന്‍ തീരുമാനിച്ചത്. കരിയറില്‍ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള ഷറപ്പോവ ഏറ്റവുമധികം പരസ്യവരുമാനമുള്ള താരങ്ങളില്‍ തലപ്പത്താണ്. വിലക്കു നേരിട്ടതോടെ കരാറുകള്‍ പലതും നഷ്ടമായി.