തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു

Posted on: June 8, 2016 10:30 pm | Last updated: June 9, 2016 at 9:15 am

തിരുവനന്തപുരം: തിരുവനന്തപുരം ആവണാംകുഴിയിലുണ്ടായ വാഹനാപകടത്തില്‍ നാല്പേര്‍ മരിച്ചു. ജീപ്പും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ നിയന്ത്രണംവിട്ട് ജീപ്പ് ബൈക്കില്‍ ഇടിച്ചതിനുശേഷം ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനും ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.