ഫര്‍വീസ് മെഹറൂഫ് ശ്രീലങ്കന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി

Posted on: June 8, 2016 8:04 pm | Last updated: June 8, 2016 at 8:04 pm

farveezകൊളംബോ: ഓള്‍ റൗണ്ടര്‍ ഫര്‍വീസ് മെഹറൂഫ് ശ്രീലങ്കന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. 2012 മാര്‍ച്ചിന് ശേഷം ആദ്യമായാണ് മെഹറൂഫ് ടീമിലെത്തുന്നത്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിലാണ് മെഹറൂഫിനെയും ഉള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ലങ്ക കളിക്കുക. ഇതിന് മുന്നോടിയായി രണ്ടു ഏകദിനങ്ങള്‍ അയര്‍ലന്‍ഡിനെതിരേയും കളിക്കുന്നുണ്ട്. ജൂണ്‍ 16, 18 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരേ ലങ്കയുടെ മത്സരങ്ങള്‍. ജൂണ്‍ 21ന് ഇംഗ്ലണ്ട്-ശ്രീലങ്ക ഏകദിന പരമ്പര തുടങ്ങും.

ഏകദിന സ്‌പെഷ്യലിസ്റ്റുകളായ ഉപുല്‍ തരംഗ, സൂരജ് രണ്‍ദീവ്, ധനുഷ്‌ക ഗുണതിലക, സീക്യുഗെ പ്രസന്ന എന്നിവര്‍ അടുത്ത ദിവസം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പം ചേരും.